വിഴിഞ്ഞത്തിന് വി.ജി.എഫ്: കരാറുകൾ 9ന് ഒപ്പിടും

Saturday 05 April 2025 12:10 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80കോടി വയബിലിറ്റി ഗ്യാപ്പ്ഫണ്ട്(വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാർ 9ന് ഒപ്പിടും.രണ്ടു കരാറുകളാണ് ഒപ്പിടേണ്ടത്.കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി ഗ്രൂപ്പും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്.തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന് സംസ്ഥാന സർക്കാരും കരാറൊപ്പിടണം.സർക്കാരിനായി ചീഫ്സെക്രട്ടറി ശാരദാ മുരളീധരനാവും കരാറൊപ്പിടുക. കേന്ദ്രസർക്കാരിന്റെ പ്രതിനിധികളും സെക്രട്ടേറിയറ്റിൽ നടക്കുന്ന ചടങ്ങിനെത്തും.

817.80കോടി തരുന്നതിന് പകരം,തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. 2034 മുതലാണിത്. 60 വർഷം വരുമാനം പങ്കുവയ്ക്കണം.ഇതിലൂടെ 12,000 കോടിയോളം രൂപ കേന്ദ്രത്തിന് നൽകേണ്ടിവരും.

തുടക്കത്തിലെ പദ്ധതിച്ചെലവായ 4089 കോടിയുടെ 20ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വി.ജി.എഫായി അനുവദിക്കാൻ 2014ൽ തീരുമാനിച്ചിരുന്നു. കേന്ദ്രം മുടക്കുന്നത് 20 ശതമാനം തുകയായതിനാലാണ് വരുമാനത്തിന്റെ 20 ശതമാനം വേണമെന്ന് വ്യവസ്ഥയുണ്ടായത്. 2005 മുതൽ 238 പദ്ധതികൾക്ക് 23,665കോടി വി.ജി.എഫായി അനുവദിച്ചു. പക്ഷേ,​വിഴിഞ്ഞത്തിന് മാത്രമാണ് തിരിച്ചടവ് വ്യവസ്ഥ.

വി.ജി.എഫ്

അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സംസ്ഥാനങ്ങളുടെ അധികഭാരം ലഘൂകരിക്കാനാണ് കേന്ദ്ര സർക്കാർ വി.ജി.എഫ് നൽകുന്നത്. ഒറ്റത്തവണ ഗ്രാന്റായാണ് കണക്കാക്കിയിരുന്നത്.

365.10കോടി

അദാനിക്ക് സംസ്ഥാനസർക്കാർ നൽകേണ്ട വി.ജി.എഫ്. ഇതിൽ 189.90കോടി ഇപ്പോൾ നൽകണം. എല്ലാഘട്ടവും പൂർത്തിയായശേഷം 175.20 കോടിയും.

₹2,15,000 കോടി

40​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​കാ​ല​യ​ള​വി​ൽ

​തു​റ​മു​ഖ​ത്തെ ​വരുമാനം

₹48,000​കോ​ടി​ ​

36​​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്ത​ന​

കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​രി​ന് ​കിട്ടുന്നത്

₹10,000കോടി

രണ്ടും മൂന്നും ഘട്ടങ്ങളുടെ

വികസനത്തിന് അദാനി മുടക്കുന്നത്