ജ്യോതിസ് - എ.ഐ കോൺഫ്ളുവൻസ്
Friday 04 April 2025 8:27 PM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ വിവിധ മേഖലകളിൽ നിർമ്മിതബുദ്ധിയുടെ അനന്തസാദ്ധ്യതകളെ പരിചയപ്പെടുത്തുന്നതിനായി പ്രമുഖരുടെ എ.ഐ കോൺഫ്ളുവൻസ് ഇന്നും നാളെയും നടക്കും.രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് കോൺഫ്ളുവൻസ്.സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ഉദ്ഘാടനം ചെയ്യും.സമാപന സെഷനിൽ ജില്ലാ കളക്ടർ അനുകുമാരി വിദ്യാർത്ഥികളുമായി സംവദിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.