പ്രശസ്ത നടൻ രവികുമാറിന് വിട

Saturday 05 April 2025 4:55 AM IST

ചെ​ന്നൈ​:​ ​എ​ഴു​പ​തു​ക​ളി​ലും​ ​എ​ൺ​പ​തു​ക​ളി​ലും​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​പ്ര​ണ​യ​സ​രോ​വ​രം​ ​സൃ​ഷ്ടി​ച്ച​ ​കാ​ൽ​പ്പ​നി​ക​ ​നാ​യ​ക​ൻ​ ​ര​വി​കു​മാ​റി​ന് ​(71​)​ ​മ​ല​യാ​ള​ത്തി​ന്റെ​ ​അ​ന്ത്യാ​ഞ്ജ​ലി.​ ​ചെ​ന്നൈ​ ​വേ​ളാ​ച്ചേ​രി​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു​ ​അ​ന്ത്യം.​ ​അ​ർ​ബു​ദം​ ​മൂ​ർ​ച്ഛി​ച്ച​തോ​ടെ​ ​ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ ​ഭൗ​തി​ക​ശ​രീ​രം​ ​ചെ​ന്നൈ​ ​വ​ൽ​സ​ര​വാ​ക്ക​ത്തെ​ ​വീ​ട്ടി​ലെ​ത്തി​ച്ചു.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​ചെ​ന്നൈ​ ​പോ​രൂ​രി​ൽ​ ​ന​ട​ക്കും.

തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​കെ.​എം.​കെ.​മേ​നോ​ന്റെ​യും​ ​ആ​ർ.​ഭാ​ര​തി​യു​ടെ​യും​ ​മ​ക​നാ​യ​ ​ര​വി​കു​മാ​ർ​ ​ചെ​ന്നൈ​യി​ൽ​ 1954​ലാ​ണ് ​ജ​നി​ച്ച​ത്.​ ​ഭാര്യ: റാണി​ രവി​കുമാർ, മകൻ: വസന്ത് മേനോൻ. നൂ​റി​ല​ധി​കം​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും​ ​നി​ര​വ​ധി​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ളി​ലും​ ​ടെ​ലി​വി​ഷ​ൻ​ ​പ​ര​മ്പ​ര​ക​ളി​ലും​ ​ര​വി​കു​മാ​ർ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ 1967​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഇ​ന്ദു​ലേ​ഖ​യാ​ണ് ​ആ​ദ്യ​ചി​ത്രം.​ ​പി​ന്നീ​ട് ​നി​ര​വ​ധി​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളി​ലും​ ​പ്ര​ണ​യ​ചി​ത്ര​ങ്ങ​ളി​ലും​ ​തി​ള​ങ്ങി. ല​ക്ഷ​പ്ര​ഭു,​ ​ഉ​ല്ലാ​സ​യാ​ത്ര,​ ​നീ​ല​സാ​രി,​ ​റോ​മി​യോ,​ ​അ​യ​ൽ​ക്കാ​രി,​ ​അ​ഭി​ന​ന്ദ​നം,​ ​അ​മ്മ,​ ​ആ​ശി​ർ​വാ​ദം,​ ​സ​മു​ദ്രം,​ ​അ​വ​ളു​ടെ​ ​രാ​വു​ക​ൾ,​ ​സൈ​ന്യം​ ​എ​ന്നി​ങ്ങ​നെ​ ​തു​ട​ങ്ങി​ ​ഒ​ടു​വി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ആ​റാ​ട്ടി​ലും​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യ​ ​സി.​ബി.​ഐ​ 5​ലും​ ​വ​രെ​ ​ര​വി​കു​മാ​ർ​ ​അ​ഭി​ന​യി​ച്ചു.​അ​വ​ളു​ടെ​ ​രാ​വു​ക​ള​ട​ക്കം​ ​ഐ.​വി.​ശ​ശി​യു​ടെ​ ​ആ​ദ്യ​കാ​ല​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​നാ​യ​ക​നാ​യി​ ​തി​ള​ങ്ങി​യ​ ​ന​ട​നാ​യി​രു​ന്നു​ ​ര​വി​കു​മാ​ർ. എ​ഴു​പ​തു​ക​ളി​ലും​ ​എ​ൺ​പ​തു​ക​ളി​ലും​ ​മു​ൻ​നി​ര​ ​നാ​യ​ക​നാ​യി​രി​ക്കെ​ ​ത​ന്നെ​ ​വി​ല്ല​ൻ​ ​വേ​ഷ​ങ്ങ​ളും​ ​ചെ​യ്തി​രു​ന്നു​ ​ര​വി.​ ​മ​ധു​വി​നെ​ ​നാ​യ​ക​നാ​ക്കി​ ​എം.​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത് 1976​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​'​അ​മ്മ​'​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​ര​വി​കു​മാ​റി​നെ​ ​മ​ല​യാ​ള​ത്തി​ന് ​പ​രി​ചി​ത​നാ​ക്കി​യ​ത്.​ ​ശ്രീ​നി​വാ​സ​ ​ക​ല്യാ​ണം​ ​(1981​),​ ​ദ​ശാ​വ​താ​രം​ ​(1976​)​ ​തു​ട​ങ്ങി​യ​ ​ത​മി​ഴ് ​ഭ​ക്തി​സി​നി​മ​ക​ളി​ലൂ​ടെ​യും​ ​ശ്ര​ദ്ധേ​യ​നാ​യി.​ 1974​ ​ൽ​ ​സ്വാ​തി​ ​നാ​ച്ച​ത്തി​റം​ ​എ​ന്ന​ ​ത​മി​ഴ് ​സി​നി​മ​യി​ൽ​ ​ഉ​ദ​യ​ ​ച​ന്ദ്രി​ക​യോ​ടൊ​പ്പം​ ​അ​ഭി​ന​യി​ച്ചു.​ ​ഉ​ല്ലാ​സ​യാ​ത്ര​യി​ലാ​ണ് ​ആ​ദ്യം​ ​നാ​യ​ക​നാ​യ​ത്.