കാളരാത്രി സെക്കന്റ് ലുക്ക്
പ്രേക്ഷക പിന്തുണ ഏറെ നേടിയ ആർ.ജെ മഡോണക്ക് ശേഷം സംവിധായകൻ ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാളരാത്രി' സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. .നവാഗതരായ മരിയ അഭിഷ്, അഡ്രിയൻ അഭിഷ്, ആൻഡ്രിയ അഭിഷ് എന്നിവർക്കൊപ്പം തമ്പു വിൽസൺ, ജോളി ആന്റണി, അഭിമന്യു സജീവ്, മരിയ സുമ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആക്ഷൻ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ഗ്രേ മോങ്ക് പിക്ചേഴ്സിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ്.ഛായാഗ്രഹണം ലിജിൻ എൽദോ ഏലിയാസ്. മ്യൂസിക് ആന്റ് ബിജിഎം: റിഷാദ് മുസ്തഫ, ലൈൻ പ്രൊഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷൻ: റോബിൻ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്സ് വർഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, വിഎഫ്എക്സ്: മനോജ് മോഹനൻ, പബ്ലിസിറ്റി ഡിസൈൻസ്: ഷിബിൻ സി ബാബു, മാർക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്സ്, പി.ആർ. ഒ: പി ശിവപ്രസാദ്.