ചുംബന രംഗത്ത് നടന് ആവേശം കൂടിപ്പോയി എന്ന് അനുപ്രിയ ഗോയിങ്ക

Saturday 05 April 2025 3:39 AM IST

ഇന്റിമേറ്റ് സീൻ ചെയ്യുന്നതിനിടെ മോശം അനുഭവം ഉണ്ടാകാറുണ്ടെന്ന് ബോളി വുഡ് താരം അനുപ്രിയ ഗോയിങ്ക. ഒരു നടൻ തന്റെ നിതംബത്തിൽ കടന്നു പിടിച്ചു എന്നും അനുപ്രിയ. ''രണ്ടു തവണ അങ്ങനെ സംഭവിച്ചു. ആ വ്യക്തി എന്നെ മുതലെടുത്തു എന്ന് ഞാൻ പറയില്ല. ഇന്റിമേറ്റ് സീൻ ചെയ്യുന്നതിനിടെ ആവേശം കൂടി അയാൾ കയറിപ്പിടിക്കുകയായിരുന്നു. അയാൾ ആവേശഭരിതനാകുന്നത് എനിക്ക് കാണാമായിരുന്നു. പക്ഷേ അഭിനയം അങ്ങനെയാകരുത്. അപ്പോൾ അതിക്രമത്തിന് ഇരയായതായും അസ്വസ്ഥയായും തോന്നും. ചുംബനരംഗം ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചത്. മറ്റൊരു സിനിമയിൽ ഞാൻ അത്ര കംഫർട്ടബിൾ അല്ലാത്ത വസ്ത്രമാണ് ധരിച്ചത്. അതിലെ നടന് സ്ത്രീയുടെ അരയിൽ പിടിക്കുന്ന സീൻ എളുപ്പത്തിൽ ചെയ്യാനാകുമെന്ന് ഞാൻ കരുതി. പക്ഷേ അയാൾ എന്റെ നിതംബത്തിൽ പിടിക്കാനാണ് പോയത്. അത് ആവശ്യമില്ലായിരുന്നു. അയാൾക്ക് എന്റെ അരയിൽ കൈവച്ചാൽ മതി. ഞാൻ അയാളുടെ കൈ എടുത്ത അരക്കെട്ടിലേക്ക് നീക്കി വച്ചു.

അധികം താഴോട്ടു പോകരുതെന്ന് പറഞ്ഞു. എന്നാൽ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അയാളോടു ചോദിക്കാൻ എനിക്ക് അപ്പോൾ കഴിഞ്ഞില്ല. തെറ്റ് പറ്റി എന്നു അയാൾ എന്നോടു പറഞ്ഞു. അയാളോട് ആ സമയത്ത് ഒന്നും പറയാൻ പറ്റിയില്ല. പക്ഷേ അടുത്ത ടേക്കിൽ ഇങ്ങനെ ചെയ്യരുതെന്ന് അയാളോടു പറഞ്ഞു. അത് അയാൾ ശ്രദ്ധിക്കുകയും ചെയ്തു. അനുപ്രിയ ഗോയിങ്കയുടെ വാക്കുകൾ.