അർജുൻ സർക്കാറിനൊപ്പം അതിഥി വേഷത്തിൽ കാർത്തി

Saturday 05 April 2025 4:45 AM IST

നാനി നായകനായ ഹിറ്റ് 3 എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ കാർത്തി. മേയ് 1 ന് റിലീസ് ചെയ്യും. അവസാന ഭാഗത്താണ് കാർത്തി പ്രത്യക്ഷപ്പെടുന്നത്. നാലാം ഭാഗത്തിൽ കാർത്തിയാണോ നായകൻ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. തെലുങ്കിലെ ദ മോസ്റ്റ് വയലന്റ് സിനിമയായി ഒരുങ്ങുന്ന ചിത്രത്തിൽ അർജുൻ സർക്കാർ എന്ന പൊലീസ് ഒഫീസറുടെ വേഷമാണ് നാനി അവതരിപ്പിക്കുന്നത്. ആദ്യ രണ്ടു ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു ആണ് രചനയും സംവിധാനവും നിർവഹിച്ച് ഹിറ്റ് 3 സംവിധാനം ചെയ്യുന്നത്.. കെ.ജി. എഫിലൂടെ ശ്രദ്ധേയനായ ശ്രീനിധിഷെട്ടി ആണ് നായിക. ആദ്യ രണ്ടു ഭാഗങ്ങളിൽ നായകന്മാരായ സൂര്യ ശ്രീനിവാസ്, റാവു രമേശ് എന്നിവർ അതിഥി വേഷത്തിൽ എത്തിയേക്കും. ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ സിനിമ വൻ പ്രതീക്ഷ നൽകുന്നു. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മിക്കി ജെ മേജർ ആണ് സംഗീതം.