ഐമ അമ്മയായി
നടി ഐമ റോസ്മിൻ സെബാസ്റ്റ്യൻ അമ്മയായി. ഐമയ്ക്ക് പെൺകുഞ്ഞ് പിറന്ന വിശേഷം ഭർത്താവ് കെവിൻ പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. എലീനർ എന്നാണ് മകളുടെ പേര്. ''ഒൻപതു മാസം അവൾ ഒരു മിസ്റ്ററിയായിരുന്നു. ഒരു ഹൃദയമിടിപ്പ് , സൗമ്യമായൊരു ചവിട്ട്. ഇരുട്ടിൽ രൂപം കൊള്ളുന്ന ഒരു സ്വപ്നം. ഇന്ന്, ആ സ്വപ്നം അവളുടെ കണ്ണുകൾ തുറന്നു. ഞങ്ങളെ നോക്കി. എന്റെ ലോകം, ഇതാ ഒരു നിമിഷം കൊണ്ട് പുതുതായി തോന്നുന്നു. അമ്മയും കുഞ്ഞും സുഖമായിരുന്നു.
ഒരു ജീവിതകാലത്തെ കഥയിലേക്ക് സ്വാഗതം എലീനർ. എന്ന് കെവിൻ കുറിച്ചു. നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച നടിയാണ് ഐമ . മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സിനിമയിൽ മോഹൻലാലിന്റെയും മീനയുടെയും മകളായി അഭിനയിച്ചു. ആർഡി എക്സ് സിനിമയിൽ പെപ്പേയുടെ നായികയായി. ചലച്ചിത്ര നിർമ്മാതാവ് സോഫിയ പോളിന്റെ മകനാണ് കെവിൻ.