ചെറുപ്പം സൂക്ഷിക്കുന്ന അനസൂയ
വയസ് 40 ആകുമ്പോഴും തെന്നിന്ത്യൻ താരം അനസൂയ ഭരദ്വാജ് സൗന്ദര്യംകൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകളില്ലാത്തതാണ് അനസൂയയുടെ രീതി. ഷൂട്ടിംഗ് ഇല്ലെങ്കിൽ എല്ലാ ദിവസവും ജിം പരിശീലനം നിർബന്ധമാണ്.
അനസൂയയുടെ ചെറുപ്പത്തിനു കാരണം കഠിനമായ ജിം പരിശീലനമെന്ന് ആരാധകർ. സാക്ഷി ടിവിയിൽ അവതാരകയായാണ് അനസൂയയുടെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003ൽ നാഗ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അനസൂയ വെള്ളിത്തിരയിൽ എത്തുന്നത്. തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്‌പ തുടങ്ങി ഇരുപതോളം തെലുങ്ക് സിനിമകളിലും ചില തമിഴ്, കന്നട സിനിമകളിലും വേഷമിട്ടു.
ഭീഷ്‌മപർവ്വം സിനിമയിൽ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി. മൈക്കിളപ്പന്റെ ആലീസാണ് മലയാളിക്ക് അനസൂയ. പുഷ്‌പ സീരിസിലെ ദാക്ഷായണി എന്ന കഥാപാത്രം അനസൂയയ്ക്ക് മലയാളത്തിലും ഏറെ ആരാധകരെ നേടിക്കൊടുത്തു. ഭീഷ്‌മപർവ്വത്തിനു ശേഷം അനസൂയ മലയാളത്തിൽ അഭിനയിച്ചിട്ടില്ല.