കാളി വാരി 52 കോടി

Saturday 05 April 2025 4:54 AM IST

വിക്രമിനെ നായകനാക്കി എസ്. യു അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര ശൂരൻ ലോകവ്യാപകമായി അൻപത്തി രണ്ടു കോടിയില്പരം രൂപയ്ക്കു മുകളിൽ കളക്ഷൻ നേടി . പ്രേക്ഷകരോട് നന്ദി പ്രകടിപ്പിച്ചു വിക്രം സംസാരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പ്രതിസന്ധി ഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആരാധകർ നൽകിയ സ്നേഹം ഏറെ വലുതാണെന്നും, ചിത്രത്തിന്റെ വൻ വിജയത്തിന് പിന്തുണ നൽകിയ എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞു. തമിഴ്നാട്ടിലേതു പോലെ തന്നെ ചിത്രത്തിന് ഫാസ്റ്റ് ഫില്ലിംഗ് , ഹൗസ്ഫുൾ ഷോകൾ നൽകിയ കേരളത്തിലെ ഓരോ പ്രേക്ഷകരോടും ചിയാൻ നന്ദി അറിയിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലെത്തിയ എസ് ജെ സൂര്യയും കോഴിക്കോട് നടന്ന പരിപാടിയിൽ ചിയാൻ വിക്രമിന് ഒപ്പം ഉണ്ടായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവരും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. ഛായാഗ്രഹണം തേനി ഈശ്വർ . ജി വി പ്രകാശ് കുമാർ ആണ് മനോഹരമായ ഗാനങ്ങളുടെ സംഗീതം ഒരുക്കുന്നത് . എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് നിർമ്മാണം. പി ,ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.