കോൺഗ്രസ് പ്രതിഷേധം

Saturday 05 April 2025 1:25 AM IST

കുട്ടനാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നെടുമുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ നടന്ന സമരം ഡി.സി.സി .വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. ലാലിച്ചൻ പള്ളിവാതുക്കൽ അദ്ധ്യക്ഷനായി. ഡി.സി.സി എക്സിക്യുട്ടീവ് അംഗം വി.കെ.സേവ്യർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ റോബർട്ട് ജോൺസൺ , എൻ. വി.ഹരിദാസ്, എം.ബി.ഉണ്ണികൃഷ്ണൻ , മിനിമന്മഥൻ നായർ, സാജു കടമാട് തുടങ്ങിയവർ പ്രസംഗിച്ചു