വയോജനങ്ങൾക്ക് കട്ടിൽ നൽകി

Saturday 05 April 2025 2:32 AM IST

ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ നിർവ്വഹിച്ചു. എട്ട് ലക്ഷത്തി എഴുപതിനായിരം രൂപയാണ് പദ്ധതിക്ക് വകയിരിത്തിയിരിക്കുന്നത്. ആദ്യഘട്ടമായി 42 കട്ടിലുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ എം.ആർ.പ്രേം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നസീർ പുന്നയ്ക്കൽ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത, മുൻ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, കൗൺസിലർമാരായ ബിന്ദു തോമസ്, പി.രതീഷ്, ഹെലൻ ഫെർണാണ്ടസ്, കെ.എസ്.ജയൻ, ബി.നസീർ, സി.അരവിന്ദാക്ഷൻ, കെ.ബാബു, ആർ.രമേഷ്, പ്രഭ ശശികുമാർ, ക്ലാരമ്മപീറ്റർ, പി.റഹിയാനത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ എന്നിവർ പങ്കെടുത്തു,