ആരോഗ്യ ദിനാചരണം ജില്ലാതല ഉദ്ഘാടനം
Saturday 05 April 2025 1:35 AM IST
ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ലോക ആരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 7ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ മുൻമന്ത്രി ജി.സുധാകരൻ നിർവഹിക്കും. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം മേധാവി ഡോ. സംഗീത ജോസഫ്, മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം അസി.പ്രൊഫ. ഡോ. തങ്കു തോമസ് കോശി എന്നിവർ വിഷയം അവതരിപ്പിക്കും. ഐ.എം.എ ജില്ലാ കമ്മറ്റി, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഡോ. ആർ.മദനമോഹനൻ നായർ, ഡോ. എ.പി.മുഹമ്മദ്, ഡോ. സി.വി.ഷാജി, ഡോ. ആർ.മണിക്കുമാർ എന്നിവർ പങ്കെടുക്കുമെന്ന് ഐ.എം.എ. ജില്ലാ പ്രസിഡന്റ് ഡോ.എൻ. അരുൺ, സെക്രട്ടറി ഡോ. കെ.പി.ദീപ എന്നിവർഅറിയിച്ചു