അദ്ധ്യാപകർക്ക് യാത്രയയപ്പ്

Saturday 05 April 2025 1:38 AM IST

അമ്പലപ്പുഴ : കെ.എസ്.ടി.എ അമ്പലപ്പുഴ ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും തണ്ണീർപ്പന്തൽ ഉദ്ഘാടനവും നടത്തി. യാത്രയയപ്പ് സമ്മേളനം ജില്ലാ സെക്രട്ടറി പി. ഡി .ജോഷിയും തണ്ണീർപന്തൽ സംസ്ഥാന എക്സി. അംഗം വി. അനിതയും ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് എ. ജെ .സിസിലി അദ്ധ്യക്ഷയായി. അമ്പലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുൻവശമാണ് തണ്ണീർപന്തൽ. വിരമിക്കുന്ന അദ്ധ്യാപകരായ കെ. രാജു , എസ് .സുമാദേവി , ഐ. ഗാഥ , കെ. സി. ചന്ദ്രിക , ബി. സുഭാഷ് , എസ് .നവാബ് , ആശ പി മാധവ് എന്നിവരെ ആദരിച്ചു. ഭാരവാഹികളായ ആർ .സതീഷ് കൃഷ്ണ , പി .ബിനു ,എസ് .ഷീബ , എ. ജി. ജയകൃഷ്ണൻ , എ. ഹസീനാ ബീവി , എം .സുനിൽ കുമാർ , എ. അജിത്ത് എന്നിവർ പ്രസംഗിച്ചു.