മേഖലാ കമ്മറ്റി രൂപീകരണം

Saturday 05 April 2025 1:38 AM IST

ഹരിപ്പാട്: എ.ഐ.ടി.യു.സി. ചേപ്പാട് മേഖലാ കമ്മറ്റി രൂപീകരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി യു . ദിലീപ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.ശോഭ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കാർത്തികേയൻ, മണ്ഡലം സെക്രട്ടറി സി.വി.രാജീവ്, പി.ബി. സുഗതൻ, രഘുനാഥ പിള്ള , ഐ. തമ്പി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഐ.തമ്പി (പ്രസിഡന്റ) കെ.എം രാജു, അരുൺ.കെ ( വൈസ് പ്രസിഡന്റ്മാർ ) പി.സുരേഷ് ( സെക്രട്ടറി) രതീഷ്.എം, ഗിരീഷ് (ജോ. സെക്രട്ടറിമാർ ) കെ.സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.