ശ്രീനാരായണ ടാലന്റ് സെർച്ച് പരീക്ഷ ഇന്ന്
Saturday 05 April 2025 12:48 AM IST
കൊച്ചി: എസ്.എൻ.ഡി.പി. യോഗം ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന ടാലന്റ് സെർച്ച് പരീക്ഷ ഇന്ന് നടക്കും. 300ലധികം കേന്ദ്രങ്ങളിൽ 7000 പേർ പരീക്ഷയെഴുതും. സമഗ്ര പഠന പരിശീലന പദ്ധതിയായ 'മനീഷ അഥവാ വിസ്ഡ"ത്തിന്റെ ആദ്യഘട്ടമാണ് ടാലന്റ് സെർച്ച് എക്‌സാമിനേഷനെന്ന് കൗൺസിൽ പ്രസിഡന്റ് കെ.എം. സജീവ്, സെക്രട്ടറി എം.എൻ ശശിധരൻ, കോഓർഡിനേറ്റർ ഡോ. കെ. സോമൻ എന്നിവർ അറിയിച്ചു.