ഇനിസിയാരോ- 2025
Saturday 05 April 2025 2:50 AM IST
വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിന്റെയും ഐ.ഐ.ടി മദ്രാസിന്റെ സംരംഭകത്വ സെല്ലുകളുടെയും സഹകരണത്തോടെ ഇനിസിയാരോ- 2025 വെള്ളായണി കാർഷിക കോളേജിൽ സംഘടിപ്പിച്ചു.ഡോ.റോയ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.പി.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡോ.റഫീക്കർ.എം,ഡോ.എം.എച്ച് ഫൈസൽ,ഡോ.അലൻ തോമസ്,ഡോ.ഗീതാ രാധാകൃഷ്ണൻ,മുഹമ്മദ് നാബിൻ,ഡോ.ശാലിനി പിള്ള എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം കെ.അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.ഡോ.കെ.പി.സുധീർ,നിതീഷ് സുന്ദരേശൻ,ഡോ. വി.എസ്.സന്തോഷ് മിത്ര,ആദം മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.