പി.എസ്.സി ആസ്ഥാനത്ത് ധർണ
Saturday 05 April 2025 2:51 AM IST
തിരുവനന്തപുരം:സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പി.എസ്. സി എംപ്ലോയീസ് അസോസിയേഷൻ പി.എസ്.സി ആസ്ഥാന ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് പി.കെ.സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകൾ കരാർ നിയമനം വഴി നികത്തുവാനുള്ള ഉത്തരവ് ഇഷ്ടക്കാരെ തിരുകി കയറ്റാനാണെന്ന് അസോസിയേഷൻ ആരോപിച്ചു. ജനറൽ സെക്രട്ടറി എസ്.അജിത് കുമാർ, ട്രഷറർ സൂരജ്.വി, സഞ്ജിത്ത്.വി, സന്തോഷ് കുമാർ.ഡി, സുനിൽ.വൈ, ശ്രീലത.ടി.സി, മിനു.ആർ.എൽ, അജിംഷാ റഷീദ്, സുരേഷ്ഭട്ട് ആർ. എസ്, അനിൽ വാട്സൺ എന്നിവർ സംസാരിച്ചു.