വഖഫ്‌ ഭേദഗതി ബില്ലിനെതിരെ റാലി നടത്തി

Saturday 05 April 2025 2:52 AM IST

ആറ്റിങ്ങൽ : മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വഖഫ് ഭേദഗതി ബില്ലിനെതിരെ നഗരൂർ മുസ്ലിം ജമാഅത്ത് റാലി സംഘടിപ്പിച്ചു. നഗരൂർ ജുമാ മസ്ജിദ് ചീഫ് ഇമാം സലിം ബാഖവി എംഎഫ്ബി റാലി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് നിസാമുദ്ദീൻ നാലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഹമ്മദ് കബീർ, വൈസ് പ്രസിഡന്റ് ഫസലുദ്ദീൻ, ഖജാൻജി ഹക്കീം, സെക്രട്ടറിമാരായ ഷജീർ,സുനീർ,ഷാനവാസ് എന്നിവർ സംസാരിച്ചു. നഗരൂർ ജുമാ-മസ്ജിദ് അങ്കണത്തിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി നഗരൂർ ജംഗ്ഷനിൽ സമാപിച്ചു.