പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന
Saturday 05 April 2025 12:07 AM IST
തിരുവനന്തപുരം; വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോപ്ലേറ്റർ),(കാറ്റഗറി നമ്പർ 669/2023),ജൂനിയർ ഇൻസ്ട്രക്ടർ (ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ),(കാറ്റഗറി നമ്പർ 644/2023) തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 7ന് പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ (521/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 15ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.