ശ്രീഗോകുലം ഗ്രൂപ്പിൽ ഇ.ഡി റെയ്ഡ്: ഗോകുലം ഗോപാലനെ ചോദ്യം ചെയ്‌തു

Saturday 05 April 2025 1:08 AM IST

കൊ​ച്ചി​:​ ​ശ്രീ​ഗോ​കു​ലം​ ​ഗ്രൂ​പ്പി​ന്റെ​ ​ചെ​ന്നൈ​യി​ലെ​യും​ ​കോ​ഴി​ക്കോ​ട്ടെ​യും​ ​ഓ​ഫീ​സു​ക​ളി​ലും​ ​വീ​ടു​ക​ളി​ലും​ ​റെ​യ്ഡ് ​ന​ട​ത്തി​യ​തി​ന് ​പി​ന്നാ​ലെ​ ​ചെ​യ​ർ​മാ​ൻ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​നെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​(​ഇ.​ഡി​)​ ​ചെ​ന്നൈ​യി​ലേ​യ്‌​ക്ക് ​വ​ളി​ച്ചു​വ​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്‌​തു.​ ​കോ​ഴി​ക്കോ​ട്ടു​ണ്ടാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം​ ​ഇ.​ഡി​ ​നി​ർ​ദ്ദേ​ശത്തെ തുടർന്ന് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ചെ​ന്നൈ​യി​ലെ​ത്തി. കോ​ട​മ്പാ​ക്ക​ത്തെ​ ​കോ​ർ​പ്പ​റേ​റ്റ് ​ഓ​ഫീ​സി​ൽ​ ​രാ​ത്രി​ ​എ​ട്ട​ര​യോ​ടെ​യാ​ണ് ​ചോ​ദ്യം​ ​ചെ​യ്യൽ​ ​ആ​രം​ഭി​ച്ച​ത്.​ ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​നി​ർ​മ്മാ​ണ,​ ​വി​ത​ര​ണ​ ​പ​ങ്കാ​ളി​യാ​യ​ ​എ​മ്പു​രാ​ൻ​ ​സി​നി​മ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ത്തി​ന് ​പി​ന്നാ​ലെ​ ​ന​ട​ത്തി​യ​ ​റെ​യ്ഡ് ​രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന​ ​സം​ശ​യ​വും​ ​ആ​രോ​പ​ണ​വും​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചെ​ന്നൈ​ ​കോ​ട​മ്പാ​ക്ക​ത്തെ​ ​കോ​ർ​പ്പ​റേ​റ്റ് ​ഓ​ഫീ​സ്,​ ​സ​മീ​പ​ത്തെ​ ​ശാ​ഖ,​ ​നീ​ല​ങ്ക​ര​യി​ലെ​ ​വ​സ​തി,​ ​കോ​ഴി​ക്കോ​ട്ടെ​ ​ഗോ​കു​ലം​ ​ഗ്രാ​ൻ​ഡ് ​ഹോ​ട്ട​ൽ,​ ​ഗോ​കു​ലം​ ​മാ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​റെ​യ്ഡ് ​ന​ട​ത്തി​യ​ത്.​ ​ചെ​ന്നൈ​യി​ലെ​ ​പ​രി​ശോ​ധ​ന​ ​രാ​ത്രി​യും​ ​തു​ട​രു​ക​യാ​ണ്.​ ​കോ​ഴി​ക്കോ​ട്ടെ​ ​റെ​യ്ഡ് ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​സ​മാ​പി​ച്ചു.​ ​ഗ്രൂ​പ്പി​ന്റെ​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ ​ഗോ​പാ​ല​നെ​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഉ​ച്ച​യോ​ടെ​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​ ​റെ​യ്ഡ് ​പൂ​ർ​ത്തി​യാ​യ​ശേ​ഷം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ചെ​ന്നൈ​യി​ലെ​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പ​മാ​ണ് ​അ​ദ്ദേ​ഹം​ ​വി​മാ​ന​ത്തി​ൽ​ ​ചെ​ന്നൈ​യി​ലേ​യ്ക്ക് ​പോ​യ​ത്.

 അന്വേഷണം 1,107​ ​കോ​ടി​ ​രൂ​പയെക്കുറിച്ച്

അഞ്ചു വർഷത്തിനിടെ വിദേശത്തു നിന്ന് നിക്ഷേപമായും മറ്റും ലഭിച്ച 1,107 കോടി രൂപ സംബന്ധിച്ചാണ് ഇ.ഡി പ്രധാനമായി അന്വേഷിക്കുന്നതെന്നാണ് സൂചന. ആദായനികുതി വകുപ്പ് 2017ൽ ആരംഭിച്ച നടപടികളുടെ തുടർച്ചയായി 2019ൽ തുടങ്ങിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. നിക്ഷേപമായി ലഭിച്ചതെന്ന് കരുതുന്ന പണത്തിന്റെ ഉറവിടവും പരിശോധിക്കുന്നുണ്ട്. വിദേശനാണയ വിനിമയ ചട്ടം (ഫെമ), കള്ളപ്പണം വെളുപ്പിൽ നിരോധന നിയമം (പി.എം.എൽ.എ) എന്നിവ ലംഘിക്കപ്പെട്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇ.ഡിയുടെ ചെന്നൈ യൂണിറ്റിന്റെ നേതൃത്വത്തിലെ റെയ്ഡിൽ കൊച്ചി, കോഴിക്കോട് യൂണിറ്റുകളും പങ്കെടുത്തു.

ശ്രീഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങൾ ആദായനികുതി വകുപ്പ് 2017ൽ പരിശോധിച്ചിരുന്നു. ആദായനികുതി വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. 2023ൽ ഗോകുലം ഗോപാലനിൽ നിന്ന് ഇ.ഡി കൊച്ചി ഓഫീസിൽ മൊഴിയെടുത്തിരുന്നു.