തീയതി നീട്ടി

Saturday 05 April 2025 1:09 AM IST

തിരുവനന്തപുരം: 2024-26 വർഷത്തിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ നടത്തുന്നതിന് നലവിൽ സർക്കാർ അക്രഡിറ്റേഷനുണ്ടായിരുന്ന ഏജൻസികളും പുതുതായി അക്രഡിറ്റേഷൻ ആവശ്യമുള്ള ഏജൻസികളും അപേക്ഷ സമർപ്പിക്കേണ്ട തീയതി 15ലേക്ക് നീട്ടി. അപേക്ഷകൾ 15ന് വൈകിട്ട് 5ന് മുൻപായി അഡിഷണൽ സെക്രട്ടറി,ധനകാര്യ ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് വർക്സ് വകുപ്പ്,ധനകാര്യ വകുപ്പ്,ഗവ. സെക്രട്ടേറിയറ്റ്,തിരുവനന്തപുരം വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: indpwb@gmai.com,04712518834,2518318.