മോണ്ടിസോറി അദ്ധ്യാപന പരിശീലനം: അപേക്ഷ ക്ഷണിച്ചു

Saturday 05 April 2025 12:12 AM IST

കോഴിക്കോട്: നാഷണൽ ചൈൽഡ് ഡവലപ്പ്മെന്റ് കൗൺസിലിന്റെ (എൻ.സി.ഡി.സി) മോണ്ടിസോറി വിദ്യാഭ്യാസത്തിനുള്ള അദ്ധ്യാപന പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന 4 കോഴ്‌സുകളുണ്ട്. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം,യോഗ്യത-10),ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം,യോഗ്യത- പ്ലസ്‌ടു),പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം,യോഗ്യത-ഏതെങ്കിലും ഡിഗ്രി),അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം,യോഗ്യത ടി.ടി.സി/പി.പി.ടി.ടി.സി.) എന്നിവയാണ് കോഴ്‌സുകൾ. ഇന്ദ്രിയ വികാസങ്ങൾക്കും,അതുവഴി ബുദ്ധി വികാസത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആധുനികവും,ശാസ്ത്രീയവുമായ ശിശു വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. നാട്ടിലും വിദേശത്തും ഏറെ തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകളാണിവ. അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യവുമുണ്ട്. വീട്ടിലിരുന്നുകൊണ്ട് സൂം വഴി ക്ലാസിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ:09846808283. https://ncdconline.org