ദുരിതാശ്വാസ നിധിയെ അപമാനിച്ച് പോസ്റ്റ്; വിഴിഞ്ഞം സ്വദേശിയെ തേടി പൊലീസ്
Saturday 05 April 2025 12:30 AM IST
വിഴിഞ്ഞം: വയനാട് ദുരിതാശ്വാസനിധിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്.കഴിഞ്ഞ വർഷം ആഗസ്റ്റിൽ തൃശ്ശൂരിൽ രജിസ്റ്റർ ചെയ്ത കേസ് രണ്ടുദിവസം മുൻപാണ് വിഴിഞ്ഞം പൊലീസിന് കൈമാറിയത്. വിഴിഞ്ഞം സ്വദേശിയായ ബദരിനാഥിന്റെ അക്കൗണ്ടിൽ നിന്നാണ് പോസ്റ്റിട്ടത്. സർക്കാരിന്റെ ദുരിതാശ്വാസ നിധിയെ അപമാനിക്കുക,ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്യാനുള്ള ആഹ്വാനം തള്ളിക്കളയാൻ പ്രേരിപ്പിക്കുക,പൊതുജനങ്ങളിൽ തെറ്റിധാരണ പരത്തുക,സർക്കാരിനെതിരെ ലഹളയുണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.