പാലയൂർ ബൈബിൾ കൺവെൻഷൻ സമാപിച്ചു

Saturday 05 April 2025 12:30 AM IST
തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് സമാപന സന്ദേശം നടത്തുന്നു

ചാവക്കാട്: 28-ാം പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ചുള്ള ബൈബിൾ കൺവെൻഷന് സമാപനം. വി.കുർബാനയ്ക്ക് ശേഷം തൃശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് സമാപന സന്ദേശം നടത്തി. ഗാഗുൽത്താ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ബെന്നി പീറ്റർ വെട്ടിയ്ക്കാനകുടിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് കൺവെൻഷൻ നടന്നത്.സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്‌കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ.ഡേവിസ് കണ്ണമ്പുഴ,അസി.വികാരി റവ ഫാ.ക്ലിന്റ് പാണേങ്ങാടൻ എന്നിവർ പ്രസംഗിച്ചു. റവ.ഫാ ലിവിൻ ചൂണ്ടൽ, ജോയ് ചിറമ്മൽ, ബിജു മുട്ടത്ത്,പി.ആർ. ജെഫിൻ ജോണി,മീഡിയ വിംഗ് പാലയൂർ മഹാസ്ലീഹ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.