സന്ദേശ യാത്രയും ലഹരി വിരുദ്ധ കൂട്ടായമയും

Saturday 05 April 2025 12:32 AM IST

കൊടുങ്ങല്ലൂർ: എ.ഐ.ടി.യു.സി സന്നദ്ധ സേനയും ജനസേവാദളും സംയുക്തമായി ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ മുതൽ കോട്ടപ്പുറം വരെ സന്ദേശ യാത്ര നടത്തി. സന്ദേശയാത്ര അഡ്വ :വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാപനം കോട്ടപ്പുറം ആംഫി തിയേറ്ററിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.പി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ടി.എ. ഉഷാദേവിമാരയിൽ, സി.സി. വിപിൻ ചന്ദ്രൻ, എ.എസ്. സുരേഷ് ബാബു, കെ.കെ. ശിവൻ, സുമ ശിവൻ, പി.എ.ജോൺസൺ, പി.കെ.സജീവൻ,കെ.എൻ. രാമൻ എന്നിവർ സംസാരിച്ചു. പി.ടി. ബിജു, ടി.ആർ. ജിതിൻ എന്നിവർ സന്ദേശയാത്ര നടത്തി.