ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പ്

Saturday 05 April 2025 12:33 AM IST

കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ അശ്വതി പൂജയ്ക്കായി മാർച്ച് 31ന് ഉച്ചക്ക് 12ന് അടച്ച തിരുനട ഏപ്രിൽ 7ന് രാവിലെ 4ന് ഭക്തജനങ്ങൾക്ക് ദർശനത്തിനായി തുറക്കും. രാവിലെ അഭിഷേകം മലർ നിവേദ്യം ഉഷപ്പൂജ പന്തീരടി പൂജ, ഉച്ചപ്പൂജ എന്നിവ പതിവുപോലെ നടക്കും. ചെറുഭരണി കൊടികയറിയാൽ നടത്താത്ത വലിയ ഗുരുതി വഴിപാട് നടതുറപ്പ് ദിവസം ആരംഭിക്കും. അന്നദാനവും ഉണ്ടായിരിക്കും. സർവാഭരണ വിഭൂഷിതയായാണ് അന്ന് കൊടുങ്ങല്ലൂരമ്മയെ ദർശിക്കാൻ സാധിക്കുന്നത്. അന്നേ ദിവസം ഭഗവതിക്ക് പട്ടും താലിയും സമർപ്പിക്കുന്നത് പ്രധാനമാണ്. മുൻകാലങ്ങളിൽ പട്ടും താലിയും സമർപ്പിക്കുന്നതിന് അഭൂതപൂർവമായ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്.