ആറാട്ടുപുഴ ശാസ്താവ് ഇന്ന് എഴുന്നെള്ളും

Saturday 05 April 2025 12:36 AM IST

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥേയത്വം വഹിക്കുന്ന ആറാട്ടുപുഴ ശാസ്താവ് ഇന്ന് രാവിലെ 8 ന് പുറത്തേക്കെഴുന്നെള്ളും. ആൽത്തറക്ക് സമീപം മേളം അവസാനിച്ചാൽ നാഗസ്വരം ,ശംഖധ്വനി എന്നിവയുടെ അകമ്പടിയോടെ തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും. തൈക്കാട്ടുശ്ശേരി പൂരത്തിനുശേഷം ആറാട്ടുപുഴ ശാസ്താവിന്റെ 'എടവഴിപൂരം' ആരംഭിക്കും. ഭഗവതിയുമായി ഉപചാരത്തിനു ശേഷം മടക്കയാത്രയിൽ ചാത്തക്കുടം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശാസ്താവ് ഇറക്കി എഴുന്നള്ളിപ്പ് നടത്തും. ശേഷം രാത്രി 8ന് തന്ത്രി ഇല്ലമായ പെരുവനം കുന്നത്തൂർ പടിഞ്ഞാറേടത്ത് മനക്കലേയ്ക്കാണ് ശാസ്താവിന്റെ എഴുന്നെള്ളത്ത്. ഇറക്കിപ്പൂജ , അടനിവേദ്യം, എന്നിവക്കുശേഷം നറുകുളങ്ങര ബലരാമ ക്ഷേത്രത്തിലേക്ക് യാത്രയാകും. നറുകുളങ്ങര ക്ഷേത്രത്തിൽ കൊട്ടി പ്രദക്ഷിണത്തിന് ശേഷം ശാസ്താവ് ആറാട്ടുപുഴയിലേക്ക് തിരിച്ചെഴുന്നള്ളും.