സുരേഷ് ഗോപി കൊരട്ടി പള്ളിയിൽ
Saturday 05 April 2025 12:38 AM IST
ചാലക്കുടി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊരട്ടി പള്ളിയിലെത്തി വഴിപാട് നടത്തി. പൂവൻകുല വഴിപാടിന് ശേഷം അദ്ദേഹം കൊരട്ടി മുത്തിക്ക് പട്ടും സമർപ്പിച്ചു. വഖഫ് നിയമ ഭേദഗതി ബിൽ പാസായതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി പള്ളിയിലെത്തിയത്. കഴിഞ്ഞ തിരുനാൾ സമയത്ത് കൊരട്ടിപ്പളളിയിൽ എത്തിയ സുരേഷ് ഗോപിയോട് മുനമ്പം പ്രശ്‌നം പരിഹരിക്കാൻ ഇടപെടണമെന്ന് വികാരിയച്ചൻ അടക്കമുള്ളവർ അഭ്യർത്ഥിച്ചിരുന്നു. പ്രവർത്തനത്തിന് ഊർജം പകരാൻ അന്ന് പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട് അദ്ദേഹത്തിന് കൊരട്ടി മുത്തിയുടെ രൂപവും സമ്മാനിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന പള്ളി സന്ദർശനത്തിന് ശേഷം കേന്ദ്ര സഹമന്ത്രി മുനമ്പത്തേയ്ക്കാണ് പോയത്.