വഖഫ് ബിൽ പിൻവലിക്കണം

Sunday 06 April 2025 12:24 AM IST

കാഞ്ഞിരപ്പള്ളി : വഖഫ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. പ്രതിഷേധയോഗം നൈനാർ പള്ളി ചീഫ് ഇമാം എ. പി. ഷിഫാർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹാജി പി. എം. അബ്ദുൽ സലാം പാറയ്ക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി അൻസാരി വാവര് , ട്രഷറർ ഷിബിലി വട്ടകപ്പാറ ,നാസർ മൗലവി എന്നിവർ സംസാരിച്ചു. നൈനാർ പള്ളി വളപ്പിലായിരുന്നു പ്രതിഷേധയോഗം .