മുഖ്യമന്ത്രി രാജിവയ്ക്കണം
Sunday 06 April 2025 12:26 AM IST
ചങ്ങനാശേരി : മാസപ്പടി കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ആവശ്യപ്പെട്ടു. യു.ഡി.എഫ് പായിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.സി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ ജോഷി കുറുക്കൻകുഴി, അജീസ് ബെൻ മാത്യൂസ്, ജെയിംസ് വേഷ്ണാൽ, ജോസഫ് തോമസ്, മുബാഷ് മുതിരപ്പറമ്പിൽ, സുരേഷ് പായിപ്പാട്, ഡാർളി ടെജി, ടീനാമോൾ റോബി, ജെസ്സി പുളിമൂട്ടിൽ, ഓമന ചെല്ലപ്പൻ, പാപ്പച്ചൻ കാട്ടുപറമ്പിൽ, പൊന്നമ്മ, പി.റ്റി സലിം, അബ്ദുൽ കലാം എന്നിവർ പങ്കെടുത്തു.