കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ഇന്ന്
Sunday 06 April 2025 12:29 AM IST
ചെറുവള്ളി : പൊൻകുന്നം - മണിമല റോഡിലെ വയലിൽപ്പടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഇന്ന് നാടിന് സമർപ്പിക്കും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. ഇന്ന് രാവിലെ 9.30ന് ഗവ.ചീഫ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അദ്ധ്യക്ഷത വഹിക്കും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി. ആർ. ശ്രീകുമാർ, ജില്ലാപഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്,വാർഡ് മെമ്പർ അഭിലാഷ് ബാബു എന്നിവർ പ്രസംഗിക്കും.