കെ.എം.മാണി തണൽ വഴിയോര വിശ്രമകേന്ദ്രം
Sunday 06 April 2025 12:44 AM IST
കോട്ടയം: കോഴായിലെ കെ.എം.മാണി തണൽ വഴിയോര വിശ്രമകേന്ദ്രം എട്ടിന് ഉച്ചയ്ക്ക് 12 ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ ജില്ലാ കുടുംബശ്രീമിഷന്റെ മേൽനോട്ടത്തിൽ കുടുംബശ്രീ പ്രീമിയം കഫേ പ്രവർത്തിക്കും. രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്ജ് സജ്ജമാക്കും.