സ്വാഗതസംഘം രൂപീകരിച്ചു

Sunday 06 April 2025 12:09 AM IST

കോട്ടയം : ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമ മേയ് 2 ന് ഭക്തസൂർദാസ് ജയന്തി ദിനത്തിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലാമേള സൂർസാഗർ 2025ന്റെ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. തിരുനക്കര സ്വാമിയാർ മഠത്തിൽ ചേർന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ.ബാലചന്ദ്രൻ മന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ ആശംസ പ്രസംഗം നടത്തി. എൻ.ശ്രീജിത്ത്, സ്വപ്ന ശ്രീരാജ്, മഹേഷ് മുട്ടമ്പലം തുടങ്ങിയവർ പങ്കെടുത്തു. ചിത്രരചന, ലളിത ഗാനം, മിമിക്രി, പ്രസംഗം, ഗ്രൂപ്പ് ഡാൻസ് ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. 20നുള്ളിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9633133244.