സ്വാഗതസംഘം രൂപീകരിച്ചു
Sunday 06 April 2025 12:28 AM IST
ചേർത്തല:എസ്.എഫ്.ഐ ചേർത്തല ഏരിയാ സമ്മേളനത്തിനായി സ്വാഗതസംഘം രൂപീകരണ യോഗം സി.പി.എം ഏരിയ സെക്രട്ടറി ബി.വിനോദ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് എ.ജെ.ജയകുമാർ അദ്ധ്യക്ഷനായി.പി.ഷാജി മോഹൻ,കെ.പി.പ്രതാപൻ,പി.ടി.സതീശൻ,കെ.ജെ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ഷേർളി ഭാർഗവൻ (ചെയർപേഴ്സൺ),ജി.രഞ്ജിത്ത് (വൈസ് ചെയർമാൻ), എ.ജെ.ജയകുമാർ (കൺവീനർ),കെ.പി.പ്രതാപൻ, കെ.ജെ.ജയകൃഷ്ണൻ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.