കോൺഗ്രസ് പ്രതിഷേധം
Sunday 06 April 2025 12:29 AM IST
അമ്പലപ്പുഴ: വീണ വിജയനെ എസ്.എഫ്.ഐ.ഒ പ്രതി ചേർത്തതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അമ്പലപ്പുഴ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ആർ.കണ്ണൻ ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് വി. ദിൽജിത്ത് അദ്ധ്യക്ഷനായി. ജെ. കുഞ്ഞുമോൻ, കെ. ദാസപ്പൻ, കെ .ഓമനക്കുട്ടൻ, ഷിഹാബ് നാസർ,ശ്രീകുമാർ തമ്പി,പ്രദീപ് കുമാർ, സുദേവൻ, ഷമീർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.