ബോധവത്കരണ ജാഥ സമാപിച്ചു
Sunday 06 April 2025 12:29 AM IST
മുഹമ്മ: ലഹരിക്കെതിരെ ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണ കലാജാഥ മുഹമ്മയിൽ സമാപിച്ചു. സമാപന ചടങ്ങ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാമ്പു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ , മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി , ഷിബു കെ എം., സി.ഡി. വിശ്വനാഥൻ , പി.എ. നസീമ, എം.ചന്ദ്ര , എം. എസ്. ലത ,സിന്ധുരാജീവ് ,സുയമോൾ , ഷെജിമോൾ സജീവ് ,കുഞ്ഞുമോൾ ഷാനവാസ്, നിഷാ പ്രദീപ് , വിനോമ്മാ രാജു തുടങ്ങിയവർ സംസാരിച്ചു.