ചെമ്മീൻ കൃഷി വിളവെടുപ്പ്
Sunday 06 April 2025 12:30 AM IST
ഹരിപ്പാട് : കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിൽ പി.എം.എം.എസ് പദ്ധതി പ്രകാരം മഹാദേവികാട് കൈതച്ചിറയിൽ രേഷ്മ കൃഷി ചെയ്ത ചെമ്മീൻ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി ഉദ്ഘാടനം ചെയ്തു. വനാമി ഇനത്തിൽപ്പെട്ട ചെമ്മീൻ ആണ് കൃഷി ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗം ഉല്ലാസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി ജോയ്, ഫിഷറീസ് ഓഫീസർ വിസ്മയ, ജില്ലാ പ്രോജക്ട് മാനേജർ അക്ഷിത, അക്വാകൾച്ചർ പ്രൊമോട്ടർമാരായ സലീന, ലക്ഷ്മി, അമ്പിളി എന്നിവർ പങ്കെടുത്തു.