പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Sunday 06 April 2025 12:31 AM IST

അമ്പലപ്പുഴ: പുന്നപ്ര പറവൂർ മുസ്ലിം ജമാ അത്തിൻ്റെ ആഭിമുഖ്യത്തിൽ വഖഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പുന്നപ്ര മാർക്കറ്റ് ജംഗ്‌ഷനിൽ നടന്ന സംഗമം ലജ്നത്ത് മുഹമ്മദീയ അസോസിയേഷൻ പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ സി.ആർ.പി അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാ അത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം മുഖ്യ പ്രഭാഷണം നടത്തി. മൻസൂർ പറത്തറ, കെ.എം. ജുനൈദ്, സുധീർ പുന്നപ്ര, ഹാഷിം പടിയാത്ത്, അജി ബ്രദേഴ്‌സ്, മഷ്ഹൂർ അഹമ്മദ്, ഷമീർ, നസീർ എന്നിവർ പ്രസംഗിച്ചു. രാജ അടിച്ചിയിൽ സ്വാഗതവും ജമാൽ പള്ളാത്തുരുത്തി നന്ദിയും പറഞ്ഞു.