ലോകാരോഗ്യ ദിനാചരണം

Sunday 06 April 2025 1:32 AM IST

ആലപ്പുഴ : ആലപ്പുഴ വനിത ​-ശിശു ആശുപത്രിയുടെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനാചരണത്തിന് ഒരുക്കങ്ങളായി. ആശുപത്രി അങ്കണത്തിൽ നടത്തിയ പരിപാടി ആശുപത്രി ആർ.എം.ഒ ഡോ.പ്രതീക്ഷ പുളിക്കൽ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.പി.കെ.ബീന അധ്യക്ഷത വഹിച്ചു. നഴ്സിംഗ് സൂപ്രണ്ട് നിർമല അഗസ്റ്റിൻ സംസാരിച്ചു. ജനറൽ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഫ്ളാഷ് മോബ് ഏറെ ജനശ്രദ്ധ ആകർഷിച്ചു. എസ്.ജയകൃഷ്ണൻ സ്വാഗതവും ബിസ്മി സുനീർ നന്ദിയും പറഞ്ഞു.