സ്വീകരണം നൽകി

Saturday 05 April 2025 6:13 PM IST

കണ്ണൂർ: സർവീസിൽ നിന്നും വിരമിച്ച തളിപ്പറമ്പ് സ്വദേശിയുും സി.ആർ.പി.എഫ് മിനിസ്റ്റീരിയിൽ അസി.കമാൻഡന്റ്

കെ.സി.ശശികുമാർ, ഹവിൽദാർ ശ്രീജിത്ത് പിണറായി, കോൺസ്റ്റബിൾ കെ.ശ്രീകാന്ത് മട്ടന്നൂർ എന്നിവർക്ക് കണ്ണൂർ സി.ആർ.പി.എഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.ക കണ്ണൂർ കൂട്ടായ്മയുടെയും, സെൻട്രൽ പാര മിലിട്ടറി അസോസിയേഷന്റെയും അംഗങ്ങളും,സി .ആർ.പി.എഫ് പെൻഷൻ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും സ്വീകരണത്തിൽ പങ്കെടുത്തു. കെ.കെ.പ്രദീപൻ കണ്ണൂർ സി.ആർ.പി.എഫ് കൂട്ടായ്മ അഡ്മിൻ സി.ബാലകൃഷ്ണൻ സെൻട്രൽ പാര മിലിട്ടറി എക്സ് സർവീസ് മെൻ അസോസിയേഷൻ സെക്രട്ടറി, ആർ.പി.എഫ് പോസ്റ്റ് കമാൻഡർ ജെ.വർഗീസ് എന്നിവർ പങ്കെടുത്തു.കെ.കെ.പ്രദീപൻ,പി.സജീവൻ,കെ.ഒ.റിജേഷ് , സിജോ ജോസ്, വി.സി.രാജേഷ് എന്നിവർ നേതൃത്വം നൽകി.ശശികുമാർ 38 വർഷവും ശ്രീജിത്ത് 21 വർഷവും ശ്രീകാന്ത് 15 വർഷവുമാണ് രാജ്യസേവനം നടത്തിയത്.