സ്ഥലമേറ്റെടുപ്പിനായി പബ്ലിക്ക് ഹിയറിംഗ് 

Saturday 05 April 2025 6:17 PM IST

കാഞ്ഞങ്ങാട്: കുശാൽനഗർ റെയിൽവേ മേൽപാലവുമായി ബന്ധപ്പെട്ടുള്ള സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനവുമായി ബന്ധപ്പെട്ട് പ. കാഞ്ഞങ്ങാട് ഹോട്ടൽ ക്ലാസിക്കോ ഹാളിൽ നടന്ന പബ്ളിക് ഹിയറിംഗ് ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനീശൻ, കൗൺസിലർമാരായ സെവൻ സ്റ്റാർ അബ്ദുൽ റഹിമാൻ, സി എച്ച്.സുബൈദ, കെ.ആയിശ, ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.മുഹമ്മദ് കുഞ്ഞി, കൺവീനർ കെ.പി.മോഹനൻ പ്രസംഗിച്ചു. രാജഗിരി കോളേജ് റിസർച്ച് അസോസിയേറ്റ് വി.എസ്.വിനയൻ പഠന റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.ബി.ഡി സി കെ ഡെപ്യുട്ടി കളക്ടർ എൻ.ആർ.വൃന്ദ , മാനേജർ കെ.അനീഷ് ,കിഫ്ബി എൽ.എ സ്‌പെഷ്യൽ തഹസിൽദാർ സ്മിത, ഡെപ്യൂട്ടി തഹ്സിൽദാർ പി.പത്മനാഭൻ പദ്ധതി പ്രവർത്തന രേഖ വിശദീകരിച്ചു. കളമശ്ശേരി രാജഗിരി കോളേജ് പ്രിൻസിപ്പാൾ ഡോ.സാജു സ്വാഗതം പറഞ്ഞു.