ലഹരിക്കെതിരെ ക്രിക്കറ്റ് ലഹരി

Saturday 05 April 2025 6:19 PM IST

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദ യുവജന സേവാസമിതിയും, ഹൊസ്ദുർഗ് ജനമൈത്രി പൊലീസും സംയുക്തമായി ലഹരിക്കെതിരായ ബോധവത്ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എൻ.വൈ.എസ്.എസ് പ്രസിഡന്റ് സിദ്ധാർത്ഥ് സ്വാഗതവും ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. ഒന്നാം സ്ഥാനക്കാർക്കുള്ള പ്രൈസ് സ്പോൺസർ ചെയ്ത ദുബായ് ടയേർസ് മാണിക്കോത്തിൽ നിന്നും സമിതി രക്ഷാധികാരി ഗംഗാധർ ജി റാവു ക്യാഷ് ഏറ്റുവാങ്ങി. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ, ക്ലബ്ബ് ഭാരവാഹികൾ, കളിക്കാർ നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായി. കാഞ്ഞങ്ങാട് ഹൊസ്ദുർഗിലെ ബദരിയ നഗറിലെ ഗ്രൗണ്ടിൽ ഇരുപത്തിനാലോളം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഇന്ന് സമാപിക്കും.ലഹരിക്കെതിരെ ഹോസ്ദുർഗ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് വ്യത്യസ്തമായ പരിപാടികളാണ് നടത്തി വരുന്നത്.