പ്രതിഷേധ കൂട്ടായ്മ
Sunday 06 April 2025 3:03 AM IST
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വഖഫ് ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വഖഫ് ബില്ലിനെതിരെയുള്ള പോരാട്ടത്തിൽ സി.പി.എം ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാവും മുൻ എം.പിയുമായ എൻ.പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.ഇമാം ബദ്രുദ്ദീൻ മൗലവി,ബഷീർ ബാബു,വിഴിഞ്ഞം ഹനീഫ്,ബീമാപള്ളി സക്കീർ തുടങ്ങിയവർ സംസാരിച്ചു.എം.എ.ജലീൽ സ്വാഗതവും എ.എൽ.എം.കാസിം നന്ദിയും പറഞ്ഞു.