ഓട്ടിസം ബോധവത്കരണ പരിപാടി

Sunday 06 April 2025 12:04 AM IST

തിരുവനന്തപുരം : നേമം ശ്രീവിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ന്യൂറോ ഡവലപ്‌മെന്റൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓട്ടിസം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ഓട്ടിസം ബാധിതരായ കുട്ടികളുടെ കലാപരിപാടികളും,ആർട്ട് എക്സിബിഷനും സംഘടിപ്പിച്ചു.ഹോമിയോപ്പതി ചികിത്സയിലൂടെ ഓട്ടിസത്തെ അതിജീവിച്ച കെവിൻ ജോർജ് ബൈജു ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.ശാലിനി.ജി.ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.ബിന്ദു.ബി.ആർ എഴുതിയ ദിശ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.ഹോമിയോപ്പതി ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.കെ.പ്രിയദർശിനി,വാർഡ് കൗൺസിലർ ദീപിക.യു,ഡോ.ജയശങ്കർ പ്രസാദ്സനൽകുമാർ.എം.ബി,നാദിയ,ഡോ.സരീഷ്,നയന.പി.എസ്,മുഹമ്മദ് ഫായിസ് തുടങ്ങിയവർ പങ്കെടുത്തു.