പുനരുപയോഗ ഊർജ്ജത്തിന്റെ ഭാവി ചർച്ച 8ന്

Sunday 06 April 2025 2:05 AM IST

തിരുവനന്തപുരം: ഇൻഫോർമ മാർക്കറ്റ്സ് കമ്പനിയുടെ ആഭിമുഖ്യത്തിൽ 'ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജത്തിന്റെ ഭാവി ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. 8ന് രാവിലെ 11.30ന് വിവാന്തയിൽ നടക്കുന്ന ചർച്ചയിൽ അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേലൂരി,കെ.എസ്.ഇ.ബി സ്റ്റേറ്റ് നോഡൽ ഓഫീസർ നൗഷാദ് ഷറഫുദ്ദീൻ,എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ .ആർ.ഹരികുമാർ,കെ.ആർ.ഇ.ഇ.പി.എ പ്രസിഡന്റ് ശിവരാമകൃഷ്ണൻ,ലാഗ്നുവോ എനർജി സി.ഇ.ഒ മുഹമ്മദ് റിനാസ് ചേനങ്ങാടൻ,ഇൻഫോർമ മാർക്കറ്റ്സ് സീനിയർ ഗ്രൂപ്പ് ഡയറക്ടർ രജനീഷ് ഖട്ടർ എന്നിവർ പങ്കെടുക്കും.