കുടുംബസംഗമം

Sunday 06 April 2025 12:07 AM IST

തിരുവനന്തപുരം: നെട്ടയം ഇരുകുന്നം ദേവീ എൻ.എസ്.എസ് കരയോഗത്തിന്റെ മന്ദിരോദ്ഘാടനവും കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഇരുകുന്നം ദേവീ എൻ.എസ്.എസ് ഹാളിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എസ്.സുധാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ശ്രേഷ്ഠ പുരസ്കാരം ലഭിച്ച മീനയെ ആദരിച്ചു.മുതിർന്ന കുടുംബാംഗങ്ങളെയും മോനി, ഷിബുകുമാർ എന്നിവരെയും വി.കെ.പ്രശാന്ത് എം.എൽ.എ ആദരിച്ചു.സി.ആർ.സുദർശനൻ,കരയോഗം വൈസ് പ്രസിഡന്റ് മോനി,ഇലക്ട്രോൾ അംഗം വി.സതീഷ്‌കുമാർ, താലൂക്ക് യൂണിയൻ പ്രതിനിധി ബി.വിനോദ്, വനിതാ സമാജം പ്രസിഡന്റ് ആർ.ഉഷാകുമാരി,കരയോഗം സെക്രട്ടറി നെട്ടയം മുരളി, ജി.കെ.ഷനോജ്കുമാർ,എ.ശ്രീകണ്ഠൻ നായർ എന്നിവർ പങ്കെടുത്തു.