ഗുരുദേവക്ഷേത്രത്തിന് പകരം സ്ഥലം അനുവദിക്കണം: ബി.ഡി.ജെ.എസ്

Sunday 06 April 2025 1:09 AM IST

തിരുവനന്തപുരം: റോഡ് വികസനവുമായി ബന്ധപ്പെട്ട് ശ്രീകാര്യം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ ക്ഷേത്രത്തിനും അയ്യങ്കാളി പ്രതിമയ്ക്കും പകരം സ്ഥലം അനുവദിക്കാതെ പൊളിച്ചു നീക്കാനുള്ള സർക്കാർ നടപടിയിൽ ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.എത്രയും വേഗം പകരം സ്ഥലം അനുവദിച്ച് കിട്ടിയില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഡി.പ്രേംരാജും ജനറൽ സെക്രട്ടറി വേണുകാരണവരും അറിയിച്ചു.