സമീപവാസി ചായക്കട അടിച്ചു തകർത്തു

Sunday 06 April 2025 12:54 AM IST

കോട്ടയം : താഴത്തങ്ങാടി ആലുംമൂട് ഭാഗത്ത് ചായക്കട സമീപവാസി അടിച്ചുതകർത്തതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പ്രദേശവാസിയായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണിത്. കട തകർത്തയാളുടെ മകളാണ് സംഭവം നൗഷാദിനെ അറിയിച്ചത്. എത്തിയപ്പോഴേയ്ക്കും കടയിലെ മേശയും കസേരയുമെല്ലാം തകർത്തു. മൂന്നാം തവണയാണ് കടയ്ക്കു നേരെ അക്രമണമെന്ന് നൗഷാദ് പറയുന്നു. അക്രമിച്ചയാളുടെ വീടിനുമുന്നിൽ കടയിട്ടതാണ് വൈരാഗ്യത്തിന് കാരണം. വെസ്റ്റ് പൊലീസ് ഇരുകൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചു.