മാലിന്യത്തിനെതിരെ ആദ്യനീക്കവും കണ്ണൂരിൽ നിന്ന്

Saturday 05 April 2025 9:06 PM IST

കണ്ണൂർ: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത് കണ്ണൂർ ജില്ലയിലാണ്.കോളേജ് വിദ്യാർത്ഥികളുടെ ഗ്രീൻ ബ്രിഗേഡ് ,​പാപ്പിനിശ്ശേരിയിലെ റെന്ററിംഗ് പ്ലാന്റ്, കണ്ണൂർ സെൻട്രൽ ജയിൽ,​ സിവിൽ സ്റ്റേഷൻ, തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ ,​ കണ്ണപുരം റെയിൽവേ സ്റ്റേഷൻ എന്നിവയെ ഹരിതമാക്കിയതും മാലിന്യസംസ്കരണ രംഗത്തെ എടുത്തുപറയേണ്ടുന്ന നേട്ടങ്ങളാണ്.

ഹരിത ഗ്രന്ഥാലയങ്ങൾ, ഹരിത ശുചിത്വ നഗറുകൾ, ഹരിത ശുചിത്വ അതിഥി തൊഴിലാളി സങ്കേതങ്ങൾ എന്നിവയും മാതൃകാപരമായി. ക്ലീൻ കേരള കമ്പനിയുമായി ഏറ്റവും കൂടുതൽ എഗ്രിമെന്റ് വച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കണ്ണൂർ ജില്ലയിൽ നിന്നാണ്. ജില്ലയിലെ 44 റസിഡൻസ് അസോസിയേഷനുകൾ ഹരിത പദവി കൈവരിച്ചു. അജൈവ മാലിന്യ സംസ്‌കരണത്തിനായി മാലിന്യം ശേഖരിക്കുന്നതിന് ക്ലീൻ കേരള കമ്പനി, നിർമൽ ഭാരത് ട്രസ്റ്റ്, 'നെല്ലിക്ക' എന്നിവ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.

വിജയം കണ്ടത് തുടർ പ്രവർത്തനം

നിരന്തര ബോധവത്ക്കരണ പ്രവർത്തനങ്ങൾ

പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ യജ്ഞങ്ങൾ

 മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായുള്ള കുറ്റമറ്റ സംവിധാനങ്ങൾ ഒരുക്കൽ

എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പ്രവർത്തനങ്ങൾ

 ഹരിത നിയമപാഠശാലകൾ

 ശുചിത്വ സന്ദേശ യാത്രകൾ

വാതിൽ പടി ശേഖരണത്തിൽ 100%

മാർച്ചോടെ വാതിൽപ്പടി ശേഖരണം 100 ശതമാനമാക്കി. ജില്ലയിൽ ആകെ 2271 മിനി എം.സി.എഫുകളും 96 എം.സി.എഫുകളും 22 ആർ.ആർ.എഫുകളും 2403 ഹരിത കർമ്മസേനകളും പ്രവർത്തിക്കുന്നു. 69 തദ്ദേശസ്ഥാപനങ്ങൾ ഹരിതമിത്രം ആപ്പും 12 തദ്ദേശസ്ഥാപനങ്ങൾ നെല്ലിക്ക ആപ്പും ഉപയോഗിക്കുന്നു. ആകെ 13,810 എൻഫോഴ്സ്‌മെന്റ് പരിശോധനകൾ നടത്തുകയും നിയമലംഘനത്തിന് 1,88,50,300 രൂപ പിഴ ചുമത്തുകയും ചെയ്തു.502 ഇടങ്ങളിൽ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവക്ക് ഹരിതപദവി

കോർപറേഷൻ

9നഗരസഭകൾ

71 ഗ്രാമപഞ്ചായത്തുകൾ

364 ടൗണുകൾ

275 മാർക്കറ്റ്, പൊതു സ്ഥലം

20054 അയൽക്കൂട്ടങ്ങൾ

1458 വിദ്യാലയങ്ങൾ

2453 അംഗണവാടികൾ

126 കലാലയങ്ങൾ

3133 സ്ഥാപനങ്ങൾ

38 ടൂറിസം കേന്ദ്രങ്ങൾ

44 റസിഡൻസ് അസോസിയേഷൻ

മാലിന്യസംസ്കരണത്തിന് ഇവ ഉടൻ പൂർത്തീകരിക്കും

ദ്രവമാലിന്യ പരിപാലനത്തിന് കടന്നപ്പള്ളി പാണപ്പുഴയിൽ രണ്ട് ഏക്കർ എഫ്.എസ്.ടി.പി ആൻഡ് ആർ.ഡി.എഫ്

പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ 50 കെ.എൽ.ഡി ശേഷിയുള്ള എഫ്.എസ്.ടി.പ്ളാന്റ്

തളിപ്പറമ്പ് നഗരസഭയിൽ 0.5 എം.എൽ.ഡി ശേഷിയുള്ള എസ്.ടി.പി

കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ 100 കെ.എൽ.ഡി എഫ്.എസ്.ടി.പി

ജില്ലയിൽ ജൈവമാലിന്യസംസ്കരണ സംവിധാനം

വീടുകൾ 305012

ഐ.ഇ.സി ബോർഡുകൾ 13410

ബോട്ടിൽ ബൂത്തുകൾ 3282

ബിന്നുകൾ 18121

മാലിന്യമെടുക്കാൻ വാഹനങ്ങൾ 126

വഴിയിടം ടേക്ക്എബ്രേക്ക് ഇടങ്ങൾ 109

പാപ്പിനിശ്ശേരി, മട്ടന്നൂർ റെന്ററിംഗ് യൂണിറ്റുകൾ 2