കാപ്പ കേസിലെ പ്രതി അറസ്റ്റിൽ
Sunday 06 April 2025 1:19 AM IST
പാറശാല: വിവിധ പൊലീസ് സ്റ്റേഷനുകളിലായി 40ഓളം കേസുകളിൽ പ്രതിയായ യുവാവ് പാറശാല പൊലീസിന്റെ പിടിയിലായി. കൊല്ലായിൽ ധനുവച്ചപുരം പി.ആർ.ഡി.എസ് ചർച്ചിന് സമീപം ഷഹാന മൻസിലിൽ റംഷാദ് (25) ആണ് അറസ്റ്റിലായത്. 2019മുതൽ നടന്ന 30ഓളം കവർച്ചാ കേസുകൾക്ക് പുറമെ അടിപിടി, ആക്രമണ കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ കെ.എസിന്റെയും നെയ്യാറ്റിൻകര പൊലീസ് സൂപ്രണ്ട് ഷാജിയുടെയും നിർദ്ദേശ പ്രകാരം പാറശാല പൊലീസ് ഇൻസ്‌പെക്ടർ സജിയുടെ നേതൃത്വത്തിൽ എസ്.ഐ ദീപു, ഗ്രേഡ് എസ്.സി.പി.ഒ അജീഷ്, സി.പി.ഒമാരായ സാജൻ, രഞ്ചിത് എന്നിവരടങ്ങുന്ന സംഘം ചെന്നൈയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.